അലന്‍സിയര്‍/ ഫയൽ ചിത്രം 
Entertainment

മാധ്യമപ്രവർത്തകയോട് ലൈം​ഗിക ചുവയോടെ സംസാരം; അലൻസിയർക്കെതിരെ പരാതി

അലന്‍സിയര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക പൊലീസിൽ പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി
മാധ്യമപ്രവര്‍ത്തക പൊലീസിൽ പരാതി നൽകി. നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ആരോപിച്ച് റൂറല്‍ എസ്പി ഡി ശില്‍പയ്ക്കാണ് പരാതി നല്‍കിയത്.

സംസ്ഥാന ചലചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദം സൃഷ്ടച്ചിരുന്നു. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍ക്കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ പ്രസ്താവന. സോഷ്യൽമീഡിയയിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് നടൻ നേരിട്ടത്.

എന്നാല്‍ പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി നടന്‍ വ്യക്തമാക്കി. താൻ പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം.അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT