ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് ആലിയ ഭട്ട് തന്നെയല്ലേ!, ​ഗം​ഗുഭായ് സ്റ്റൈലിൽ തിളങ്ങി അപര; വിഡിയോ വൈറൽ

വെള്ള സാരിയും കൂളിങ് ​ഗ്ലാസും വച്ച് ആലിയയുടെ അതേ സ്റ്റൈലിലാണ് അപരയും എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ താരങ്ങളുടെ നിരവധി അപരന്മാരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ. ഒറ്റനോട്ടത്തിൽ ഒറിജിനലാണോ അപരനാണോ എന്നു ആർക്കും കണ്ടുപിടിക്കാനാവില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ടിന്റെ അപരയാണ്. താരത്തിന്റെ പുതിയ സിനിമയായ ​ഗം​ഗുഭാസ് സ്റ്റൈലിൽ എത്തി അമ്പരപ്പിക്കുകയാണ് യുവതി. 

വെള്ള സാരിയും കൂളിങ് ​ഗ്ലാസും വച്ച് ആലിയയുടെ അതേ സ്റ്റൈലിലാണ് അപരയും എത്തുന്നത്. സെലസ്റ്റി ബെയ്റഗേ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘കബ്തക് ചുപ് ബൈത്തേ’ എന്ന ഗാനത്തിനു ചുവടുവയ്ക്കുന്ന വിഡിയോയാണ് യുവതി പങ്കുവച്ചിട്ടുണ്ട്. 50 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

നിരവധി പേരാണ് യുവതിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. രണ്ടാമത്തെ ആലിയ ഭട്ട് എന്നാണ് ഒരാൾ കമന്റ് ചെയതത്. ഇത് ആദ്യമായല്ല യുവതിയുടെ വിഡിയോ ഹിറ്റാകുന്നത്. രാജസ്ഥാൻ തെരുവിൽ നിന്നുള്ള യുവതിയുടെ വിഡിയോ കഴിഞ്ഞ വർഷം വൈറലായിരുന്നു.  അസ്സം സ്വദേശിയായ യുവതിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. നിരവധി വിഡിയോകളും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT