വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വണ്ടർ വുമൻ 1984'ൻ്റെ തുടക്കം ഇങ്ങനെയാണ്, ആദ്യ 3 മിനിറ്റ് പുറത്തുവിട്ടു; വൈറലായി വിഡിയോ

2017ൽ റിലീസായ 'വണ്ടർ വുമൺ' ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം ഭാ​ഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് ചിത്രം വണ്ടർ വുമനിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ മൂന്ന് മിനിറ്റ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'വണ്ടർ വുമൺ 1984' എന്നാണ് രണ്ടാം ഭാ​ഗത്തിന് പേരിട്ടിരിക്കുന്നത്.  2017ൽ റിലീസായ 'വണ്ടർ വുമൺ' ആദ്യഭാഗത്തിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം ഭാ​ഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

ഗാൽ ഗഡോറ്റാണ് ചിത്രത്തിൽ വണ്ടർ വുമണായി എത്തുന്നത്. പാറ്റി ജെൻകിൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുകെയിലെ തിയറ്ററുകളിൽ ഇന്ന് റിലീസ് ചെയ്ത സിനിമ അമേരിക്കയിലെ റിലീസിന് ഒരുങ്ങുകയാണ്.  ക്രിസ്മസ് ദിനത്തിൽ എച്ച്ബിഒ മാക്സിലും ഈ ചിത്രം ഓൺലൈനായി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ വർഷം ജൂണിലായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനം മൂലം റിലീസ് വൈകുകയായിരുന്നു. 1984ലിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഗാൽ ഗാഡോട്ടിനൊപ്പം ക്രിസ് പിൻ, ക്രിസ്റ്റെൻ വിഗ്, പെഡ്രോ പാസ്കൽ എന്നിവർ അഭിനയിക്കുന്നു.  ബോളിവുഡ് നടി സൗന്ദര്യ ശർമയും ചിത്രത്തിലൊരു ഭാഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും