Yami Gautam, Aditya Dhar ഇൻസ്റ്റ​ഗ്രാം
Entertainment

'അക്കാര്യത്തിൽ ആദിത്യയോട് നന്ദി പറയുന്നു, അഭിനയത്തെ ഞാനിപ്പോഴും ​ഗൗരവമായാണ് കാണുന്നത്'; യാമി ​ഗൗതം

അഭിനയമെന്നത് എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിന്റെ പിന്തുണയുള്ളതു കൊണ്ട് കരിയറിനും മാതൃത്വത്തിനുമിടയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തനിക്കായെന്ന് നടി യാമി ​ഗൗതം. അമ്മയായതിന് ശേഷവും തനിക്ക് സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞുവെന്ന് നടി കൂട്ടിച്ചേർത്തു. ​ഗൃഹശോഭയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യാമി തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്. "അഭിനയമെന്നത് എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു.

Yami Gautam, Aditya Dhar

അതുകൊണ്ട് ഈ കരിയർ ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് എന്റെ തീരുമാനം. അഭിനയം എന്റെ അഭിനിവേശമായതിനാൽ വിവാഹ ശേഷവും അഭിനയ ജീവിതത്തെ ഞാൻ ​ഗൗരവമായാണ് കാണുന്നത്. വിവാഹശേഷം സ്ത്രീ അമ്മയാകുമ്പോൾ കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അവൾക്ക് പലപ്പോഴും തന്റെ പല സ്വപ്നങ്ങളും ഇഷ്ടങ്ങളും ത്യജിക്കേണ്ടി വരും.

പക്ഷേ അക്കാര്യത്തിൽ ഞാൻ ആദിത്യയോട് നന്ദി പറയുകയാണ്. പൂർണമായും മനസ് അർപ്പിച്ച് എനിക്ക് എന്റെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്. - യാമി ​ഗൗതം പറഞ്ഞു. ഷൂട്ടിന് പോകുമ്പോഴോ വീട്ടിൽ മകനെ ഒറ്റയ്ക്ക് നിർത്തുമ്പോഴോ താനില്ലാതെ മകൻ എങ്ങനെ കഴിയുമെന്നോർത്ത് ഒരിക്കലും എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല.

Yami Gautam, Aditya Dhar

എന്റെ അമ്മ അതൊക്കെ ഭം​ഗിയായി കൈകാര്യം ചെയ്യും". -യാമി കൂട്ടിച്ചേർത്തു. ധുരന്ധർ, ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആദിത്യ ധർ ആണ് യാമിയുടെ ഭർത്താവ്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടി എത്തിയിരുന്നു.

Cinema News: Yami Gautam talks about her family and career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

'രണ്ട് വര്‍ഷം ആശുപത്രിയില്‍ തന്നെ, ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു'; ഹന്‍സികയെക്കുറിച്ച് കൃഷ്ണകുമാര്‍

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

'ദക്ഷിണാഫ്രിക്ക മണ്ടന്‍ ടീം! അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്ത്യ പുറത്താകുമായിരുന്നു'

തായ്‍‍‍ലൻഡിലേക്കാണോ? എങ്കിൽ ഇവ തീർച്ചയായും കഴിക്കണം

SCROLL FOR NEXT