Toxic ഇൻസ്റ്റ​ഗ്രാം
Entertainment

'ബിഗ് സ്കെയിൽ സിനിമയായി തോന്നുമെങ്കിലും, അങ്ങനെയല്ല; റോളർ- കോസ്റ്റർ റൈഡ് പോലെയാണ് 'ടോക്സിക്'

ഓഗസ്റ്റ് 26 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ടോക്സിക്' പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് നടൻ യഷ്. സാൻ ഡിയാഗോ കോമിക്- കോൺ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു നടൻ. വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യഷ് പറഞ്ഞു. ഓഗസ്റ്റ് 26 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

"ഇതൊരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. അതേസമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്- സ്കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്.

തിയറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്ന് പോകും. 'ഇതെന്തായിരുന്നു!' എന്നാകും അവരുടെ പ്രതികരണം".-യഷ് പറഞ്ഞു. ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടവും യഷ് പങ്കുവെച്ചു. ലോകോത്തര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെത്തിക്കാൻ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ ജെ പെറിയുടെ സംഭാവനയും അദ്ദേഹം പ്രശംസിച്ചു.

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്'. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് റിലീസിനെത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Yash talks about Toxic movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

സ്ഫടികത്തിലെ മണിയടിയന്ത്രം മുതൽ വാക്വം ക്ലീനർ വരെ; ലെവിന്റെ വിസ്മയങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിഡിയോയ്ക്ക് 120 മില്യൺ കാഴ്ചക്കാർ

'തെരുവാകെ മൃതദേഹങ്ങള്‍....'; പാക് അധീന കശ്മീരില്‍ പാകിസ്ഥാന്റെ ക്രൂരത; പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്, 20 പേര്‍ കൊല്ലപ്പെട്ടു

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മാനേജർ ആകാം; ബിരുദം മുതൽ യോഗ്യത, ചവറയിലും ആലുവയിലും അവസരം

എകെജി ഭവനില്‍ കയറി ഡല്‍ഹി പൊലീസ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; തടഞ്ഞ് സിപിഎം നേതാക്കള്‍, നാടകീയ രംഗങ്ങള്‍