Toxic ഫെയ്സ്ബുക്ക്
Entertainment

എല്ലാവരും ഞെട്ടാൻ റെഡി ആയിക്കോ! യഷിന്റെ 'ടോക്സിക്' അപ്ഡേറ്റ്

അടുത്ത ദിവസം റിലീസിനൊരുങ്ങുന്ന ടീസറിനായും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20 ന് രാവിലെ 9:35 ന് റിലീസ് ചെയ്യും. രക്തം ചിന്തിയ മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന 'രായ' എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. അടുത്ത ദിവസം റിലീസിനൊരുങ്ങുന്ന ടീസറിനായും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ഒരു ഭാഷയിൽ മാത്രമേ ടീസർ പുറത്തുവരുകയുള്ളൂ. നാദിയയായി കിയാര അദ്വാനി, കരുത്തുറ്റ എലിസബത്തായി ഹുമ ഖുറേഷി, സിനിമയുടെ ഗതി മാറ്റുന്ന ഗംഗ എന്ന കഥാപാത്രമായി നയൻതാര എന്നിവരെത്തുന്നു. താരാ സുതാരിയ റെബേക്കയായും, രുക്മിണി വസന്ത് മെലീസയായും വേഷമിടുന്നു.

ഒടുവിൽ പുറത്തുവിട്ട യഷിന്റെ 'രായ' എന്ന കഥാപാത്രവും "Daddy’s home…" എന്ന ഡയലോഗും തിയറ്ററുകളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.

മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്.

ടി പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തും.

Cinema News: Yash Toxic teaser gets release date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയിൽ 24 തസ്തികകളിലായി 162 ഒഴിവുകൾ, 25,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളം, മെയ് 13 വരെ അപേക്ഷിക്കാം

അവധിക്കാലമാണ് , കുട്ടികളുടെ ഡിജിറ്റൽ ഇടങ്ങളിൽ ശ്രദ്ധവേണം

ദിവസങ്ങൾ കൊണ്ട് തടി കുറയ്ക്കാം! വീണു പോകരുത്, ശാസ്ത്രീയമായി വ്യായാമം ചെയ്യേണ്ടതെങ്ങനെ

'ആ സിനിമ ഏറ്റവും വലിയ തെറ്റ്, കുറ്റബോധത്തോടെ മാത്രമേ ഓർക്കാറുള്ളൂ; മാസ് റോളുകൾ ചെയ്യാൻ ഇപ്പോഴും എനിക്ക് പേടിയാണ്'

SCROLL FOR NEXT