യോ​ഗി ബാബുവും വിപിൻ ദാസും, പൃഥ്വിരാജ്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

യോ​ഗി ബാബു മലയാളത്തിലേക്ക്; അരങ്ങേറ്റം പൃഥ്വിരാജ്- ബേസിൽ ചിത്രത്തിൽ

പൃഥ്വിരാജിനേയും ബേസിൽ ജോസഫിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്


മിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് യോ​ഗി ബാബു. മികച്ച കഥാപാത്രങ്ങളിലൂടെ താരം അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ താരം മലയാളത്തിലേക്ക് എത്തുകയാണ്. പൃഥ്വിരാജിനേയും ബേസിൽ ജോസഫിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 

വിപിൻ ദാസാണ് സന്തോഷവാർത്ത പങ്കുവച്ചത്. മലയാള സിനിമയിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ട് യോ​ഗി ബാബുവിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തു. ഹാസ്യ നടനായി അഭിനയ രം​ഗത്തേക്ക് എത്തിയ യോ​ഗി ബാബു ഇപ്പോൾ ​ഗംഭീര വേഷങ്ങളിലൂടെ ഞെട്ടിക്കുകയാണ്. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്കിൽ അച്ഛൻ വേഷത്തിലാണ് താരം എത്തിയത്. വിജയ്‌യുടെ വരിസിലും അഭിനയിച്ചിരുന്നു. 

സൂപ്പർഹിറ്റായി മാറിയ 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. ബേസിൽ നായകനായും പൃഥ്വിരാജ് വില്ലൻ വേഷത്തിലും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT