Yogi Babu എക്സ്
Entertainment

'തമിഴിൽ തന്നെ സംസാരിച്ചോളൂ, അവർക്ക് റിയാക്ഷൻ മാത്രം മതി'; അല്ലു അർജുൻ പറഞ്ഞതിനെക്കുറിച്ച് യോ​ഗി ബാബു

അതൊക്കെ ഡബ്ബിംഗ് സമയത്ത് അവർ ശരിയാക്കും എന്ന് എന്നോട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുൻ - അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെക്കുകയാണ് യോഗി ബാബുവിപ്പോൾ. തനിക്ക് തമിഴ് അല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്നും മിക്സ് ചെയ്ത് സംസാരിച്ചപ്പോൾ അല്ലു അർജുൻ തന്നോട് പറഞ്ഞതുമാണ് യോഗി ബാബു പങ്കുവെച്ചിരിക്കുന്നത്.

"ഞാൻ ഇപ്പോൾ AA26xA6 ചെയ്യുന്നു. തമിഴ് ഒഴികെ, മറ്റ് ഭാഷകൾ എനിക്ക് പരിചയമില്ല. പക്ഷേ അറ്റ്ലി ഉള്ളതിനാൽ എങ്ങനെയോ കൈകാര്യം ചെയ്യുന്നു. എനിക്ക് ധൈര്യമാണ്. ജവാനും അതുപോലെ തന്നെ ആയിരുന്നു. ഞാൻ മിക്സ് ചെയ്ത് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, അല്ലു അർജുൻ സാർ തമിഴിൽ തന്നെ സംസാരിക്കാൻ പറഞ്ഞു, അതൊക്കെ ഡബ്ബിംഗ് സമയത്ത് അവർ ശരിയാക്കും എന്ന് എന്നോട് പറഞ്ഞു.

അവർക്ക് എന്റെ റിയാക്ഷൻ മാത്രമേ ആവശ്യമുള്ളൂ എന്ന് പറഞ്ഞു."- യോഗി ബാബു പറഞ്ഞു. അതേസമയം, സിനിമയുടെ വലിയ സ്കെയിലും വമ്പൻ ബഡ്ജറ്റും കണക്കിലെടുത്താണ് രണ്ട് ഭാഗങ്ങളായി സിനിമ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗം 2026 അവസാനത്തോടെ പുറത്തിറങ്ങും. ഈ ഭാഗം പുറത്തിറങ്ങിയതിന് ശേഷമാകും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

ഹോളിവുഡ് ടെക്‌നിഷ്യൻസ് ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ വർക്ക് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോൺ, മൃണാള്‍ ഠാക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Cinema News: Actor Yogi Babu talks about Allu Arjun's support.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

Today's Rashi Phalam April 29|കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്, ശാന്തമായ സമീപനം ഗുണകരമാകും

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

SCROLL FOR NEXT