മേഘ്ന രാജ് അച്ഛൻ സുന്ദർ രാജിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എനിക്ക് ആശ്രയമാകുന്ന ഏക ചുമലുകൾ നിങ്ങളുടേതാണ്'; അച്ഛന് പിറന്നാൾ ആശംസകളുമായി മേഘ്ന രാജ്

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മനോഹരമായ കുറിപ്പാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിനത്തിൽ അച്ഛൻ സുന്ദര്‍ രാജിന് ആശംസകളുമായി നടി മേഘ്ന രാജ്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മനോഹരമായ കുറിപ്പാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. താൻ ആശ്രയിക്കുന്ന ചുമലാണ് അച്ഛന്റേത് എന്നാണ് മേഘ്ന കുറിക്കുന്നത്. 

'പ്രിയപ്പെട്ട അപ്പാ, എനിക്ക് ആശ്രയമാകുന്ന ഏക ചുമലുകൾ നിങ്ങളുടേതാണെന്ന് ഈ പിറന്നാൾ ദിനത്തിൽ സന്തോഷത്തോടെ ഞാൻ ലോകത്തോട് പറയുകയാണ്. എന്നും അപ്പയുടെ കുഞ്ഞിപ്പെണ്ണായിരിക്കും, ഐ ലവ് യു'- എന്നാണ് മേഘ്ന കുറിച്ചത്. ബേബി ഷവറിന് എടുത്ത മനോഹര ചിത്രമാണ് താരം പങ്കുവെച്ചത്. 

സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അച്ഛന് ആശംസകളുമായി എത്തിയത്. നടിയും മേഘ്നയുടെ സുഹൃത്തുമായ അനന്യയും കമന്റുമായി എത്തിയിട്ടുണ്ട്. കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് മേഘ്ന. ഭർ‍ത്താവ് ചിരഞ്ജീവി സർജ മരിച്ചതിന് പിന്നാലെയാണ് മേഘ്ന മകന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം മകന് പോളിയോ വാക്സിൻ എടുത്തതിന്റെ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന