ഫയല്‍ ചിത്രം 
Entertainment

സ്ത്രീകളോട് മര്യാദ കാണിക്കാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല, ആക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി ഷെയിന്‍ നിഗം

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്റ് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളെല്ലാം കെട്ടടങ്ങി സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് നടന്‍ ഷെയിന്‍ നിഗം. അതിനിടെ മോശം കമന്റ് നല്‍കിയയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഹിറ്റാകുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഒരു പോസ്റ്റ് താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്റ് എത്തിയത്. വ്യക്തമായ മറുപടിയിലൂടെ അയാളുടെ വായടപ്പിച്ചിരിക്കുകയാണ് താരം

അല്ല കഞ്ചാവേ, സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ, അപ്പൊപ്പിന്നെ സ്ത്രീകളോട് മാത്രം എന്തിനാ പ്രത്യേക മര്യാദ കാണിക്കുന്നത്? മര്യാദയൊക്കെ കൊടുത്താല്‍ കിട്ടും എന്നല്ലേ, ആണായാലും പെണ്ണായാലും- എന്നായിരുന്നു അയാളുടെ കമന്റ്. സ്ത്രീകളോട് മര്യാദ കാണിക്കാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി

താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നാലും പറയാം, തുല്യതയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല. വളര്‍ന്നുവരുന്ന സാഹചര്യവും വളര്‍ത്തുഗുണവുംകൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളൂ. പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പുരോഗികള്‍ക്ക് ഒരു അറിവിനായി പങ്കുവെച്ചതാണ് എന്നുള്ള കാര്യ ഓര്‍മിപ്പിക്കട്ടെ. ചിലര്‍ക്ക് കാണുമ്പോ കൊള്ളും, ചിലര്‍ക്ക് മാത്രം.- ഷെയിന്‍ കുറിച്ചു. 

താരത്തിനെ പിന്തുണച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. അതിനൊപ്പം കമന്റ് ചെയ്ത ആള്‍ക്കെതിരെ വിമര്‍ശനവും രൂക്ഷമായി. അതോടെ വിമര്‍ശകന്‍ കമന്റ് എഡിറ്റ് ചെയ്തു. കഞ്ചാവ് പ്രയോഗമാണ് ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT