യുവനടന്‍ സുജിത് രാജേന്ദ്രന്‍ മരിച്ചു ഫെയ്‌സ്ബുക്ക്‌
Entertainment

യുവനടന്‍ സുജിത്ത് രാജേന്ദ്രന്‍ അപകടത്തില്‍ മരിച്ചു

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവനടന്‍ സുജിത് രാജേന്ദ്രന്‍ മരിച്ചു. 32 വയസായിരുന്നു. ആലുവ പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26നാണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുബായില്‍ ജനിച്ച സുജിത്ത് ഏഴു വര്‍ഷത്തോളം ഒരു അമേരിക്കന്‍ മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ ജോലി ചെയ്തതിനു ശേഷമാണ് സിനിമയിലേക്ക് ചുവടുമാറ്റിയത്. 2018ലാണ് കിനാവള്ളിയില്‍ അഭിനയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല