ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"അമ്പത് രൂപയുടെ സിനിമ ബിരിയാണി ആയിരിക്കും ഭക്ഷണം; ഒത്തൊരുമയോടെ മുന്നോട്ടുപോയ മിടുക്കി ആണ് നൂറു"; പിന്തുണച്ച് യുവസംവിധായകൻ 

നൂറിൻ നായികയായ സാന്റാക്രൂസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് നടിക്കെതിരെ രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടി നൂറിൻ ഷെരീഫിനെതിെര പുറത്തു വരുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് യുവ സംവിധായകൻ പ്രവീൺ രാജ്. നൂറിൻ അഭിനയിച്ച തന്റെ സിനിമയിലെ സാഹചര്യങ്ങൾ വ്യക്തമാക്കികൊണ്ട് ഫേസ്ബുക്ക് കുറിപ്പിലാണ് പ്രവീൺ നൂറിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ആത്മാർഥതയോടെ ചെയ്യണം എന്ന് നമ്മളെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോൾഡ് ആയ പെൺകുട്ടിയാണ് നൂറിൻ എന്നാണ് പ്രവീൺ പറയുന്നത്.

റോമ, നൂറിൻ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെള്ളേപ്പം എന്ന സിനിമയുടെ സംവിധായകനാണ് പ്രവീൺ രാജ്. കഴിഞ്ഞ ദിവസമാണ് നൂറിൻ നായികയായ സാന്റാക്രൂസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നടിക്കെതിരെ രം​ഗത്തെത്തിയത്. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷൻ എത്തിയില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും അവർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പ്രവീൺ നടിയെ പിന്തുണച്ച് രം​ഗത്തെത്തിയത്. 

പ്രവീൺ രാജിന്റെ വാക്കുകൾ:

പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിൻ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതൽ ഇത്തരത്തിൽ പ്രചരിക്കുന്നത്. സത്യത്തിൽ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാർത്ത പ്രസിദ്ധീകരിച്ച പേജുകൾക്കടിയിൽ പലരും കമന്റ്‌ ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാൽ ആളുകൾ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്റെ എളിയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളായി മാധ്യമങ്ങളിൽ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു. ആത്മരതിയുടെ അപ്പോസ്ഥലന്മാർ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബർ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെക്കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനിൽക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത. 

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത്. എന്റെ അനുഭവത്തിൽ ഞങ്ങളുടെ കൊച്ചു സിനിമയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട്, അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം, എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോൾ സങ്കടം വരും. രാവിലെ മുതൽ വാട്സാപ്പിൽ വാർത്തകൾ കൊണ്ട് തള്ളുന്ന എല്ലാവർക്കും വേണ്ടി കൂടി ആണ് ഇത് പോസ്റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. 

തൃശൂർ കോർപറേഷൻ നടത്തുന്ന ശുചിത്വ മിഷൻ പരിപാടിയുടെ ഉദ്ഘാടനം ചെയ്യാൻ ഉള്ള പരിപാടി. ശക്തൻ സ്റ്റാൻഡിന്റെ ഒരു വശം മുഴുവൻ വൃത്തിയാക്കാൻ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാർക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി. ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ആത്മാർഥതയോടെ ചെയ്യണം എന്ന് നമ്മൾക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോൾഡ് ആയ പെൺകുട്ടി. ഇപ്പോൾ ഈ കേൾക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മൾക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാർത്ത ഒക്കെ വരുമ്പോൾ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്. യൂണിവേഴ്സിറ്റി എക്സാം ദിവസം റിലീസ് വച്ചിട്ട് ഫസ്റ്റ് ഷോ കാണാൻ വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം.

ഇനി എന്റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT