RS Karthik, Gauri Kishan വിഡിയോ സ്ക്രീന്‍ഷോട്ട്, ഇന്‍സ്റ്റഗ്രാം
Entertainment

ഒടുവില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍; എന്നെ വിഡ്ഢിയെന്ന് വിളിച്ചു; ചോദ്യം തമാശയായിരുന്നുവെന്ന് ന്യായീകരണം

നടിയോട് മാപ്പ് പറഞ്ഞ് യൂട്യൂബർ

സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ് കാര്‍ത്തിക് മാപ്പ് പറഞ്ഞിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു കാര്‍ത്തിക്കിന്റെ നിലപാട്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ത്തിക് യൂടേണ്‍ അടിക്കുകയായിരുന്നു. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നു. ഗൗരി തെറ്റിദ്ധരിച്ചതാണ്. അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും കാര്‍ത്തിക് പറയുന്നു. അതേസമയം തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് അംഗീകരിക്കാന്‍ കാര്‍ത്തിക് ഇപ്പോഴും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

''ഞാന്‍ ഒരു തരത്തില്‍ ചോദിച്ചു. അവര്‍ അത് മറ്റൊരു തരത്തില്‍ എടുക്കുകയും എന്നെ വിഡ്ഢിയെന്നും സെന്‍സില്ലാത്തവന്‍ എന്നും വിളിച്ചു. അതിനാല്‍ അടുത്ത പ്രസ് മീറ്റില്‍ ചോദ്യം ചെയ്യേണ്ടി വന്നു. ആ പെണ്‍കുട്ടിയെ ഞാന്‍ ബോഡി ഷെയിം ചെയ്തിട്ടില്ല. നായകനോട് അവരെ എടുത്തുയര്‍ത്തിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശ ചോദ്യമായിരുന്നു. എന്നാല്‍ ഗൗരി തെറ്റിദ്ധരിച്ചു. അവരെയത് മാനസികമായി വിഷമിപ്പിച്ചുവെന്ന് മനസിലാക്കുന്നു'' എന്നാണ് കാര്‍ത്തിക് പുതിയ വിഡിയോയില്‍ പറയുന്നത്.

''ആരേയും ലക്ഷ്യമിടണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അവര്‍ ഇന്ന് ട്വീറ്റ് ചെയ്തത് കണ്ടു. എനിക്കും അവരെ വിഷമിപ്പിക്കണം എന്ന ഉദ്ദേശമില്ല. ഈ സംഭവം മൂലം അവര്‍ക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍, എല്ലാവരും അവര്‍ക്ക് പിന്തുണയറിയിക്കുമ്പോള്‍ ഞാനും ഇറങ്ങി വരണമെന്നത് മനസിലാക്കുന്നു, എന്റെ ഖേദം അറിയിക്കുന്നു'' എന്നാണ് യൂട്യൂബര്‍ പറയുന്നത്.

''എന്റെ ചോദ്യത്തില്‍ ബോഡി ഷെയ്മിങ് ഇല്ല. നടിയെ നടന്‍ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനേയും മോദിയേയും കുറിച്ച് നടിയോട് ചോദിക്കണമോ? ആ നടിയ്ക്ക് മാര്‍ക്കറ്റ് ഇല്ല. മാര്‍ക്കറ്റ് വാല്യു ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാന്‍ വേണ്ടിയുമാണ് ഈ വിഷയത്തെ വലുതാക്കുന്നത്.'' എന്നായിരുന്നു പത്രസമ്മേളനത്തില്‍ കാര്‍ത്തിക് പറഞ്ഞത്.

Finally youtuber RS Karthik appologises to Gauri Kishan in bodyshaming row. but still maintains that question was a joke stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT