ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

മുഖം കാണിക്കാതെ ബുർഖ ധരിച്ച് ഫോട്ടോ; ബോളിവുഡ് വിട്ടിട്ട് രണ്ട് വർഷം, ആദ്യമായി ചിത്രം പങ്കുവച്ച് സൈറ വസീം 

2019ൽ ബോളിവുഡ് ലോകത്തോട് വിട പറഞ്ഞ ശേഷം ആദ്യമായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി

സമകാലിക മലയാളം ഡെസ്ക്

ദേശീയ പുരസ്കാര നേട്ടമടക്കം സ്വന്തമാക്കിയെങ്കിലും ബോളിവുഡിൽ തുടരണ്ടെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തുകയായിരുന്നു നടി സൈറ വസീം. 2019ൽ ബോളിവുഡ് ലോകത്തോട് വിട പറഞ്ഞ നടി, അതിനുശേഷം, ആദ്യമായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. തൂക്കുപാലത്തിൽ ബുർഖ ധരിച്ച് നിൽക്കുന്ന മുഖം കാണാത്ത ഒരു ചിത്രമാണ് നടി പങ്കുവച്ചത്. 

മതവിശ്വാസത്തിന് തടസമാകുന്നതിനാൽ അഭിനയം ഉപേക്ഷിക്കുന്നു എന്നായിരുന്നു 2019ൽ സൈറ അറിയിച്ചത്. അഭിനന്ദന വാക്കുകൾ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും അന്ന് താരം പറഞ്ഞിരുന്നു. 'ബോളിവുഡിൽ കാലു കുത്തിയപ്പോൾ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തിൽ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കൾക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തിൽ ഞാൻ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താൻ ആഗ്രഹിക്കുന്നു', ബോളിവുഡിൽ തുടരില്ലെന്ന് പ്രഖ്യാപിച്ച് സൈറ പറഞ്ഞ വാക്കുകൾ ഇങ്ങനെ. 

'എന്റെ വ്യക്തിത്വത്തിലും തൊഴിൽ രീതിയിലും എനിക്ക്  സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേർന്ന് പോകാൻ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, എന്നാൽ ഇത് എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂർവമല്ലാതെ ഞാൻ എന്റെ വിശ്വാസത്തിൽ നിന്നും അകന്നു. എന്റെ വിശ്വാസത്തിൽ നിരന്തരം ഇടപെടലുകൾ നടത്തുന്ന ജോലിയിൽ ഞാൻ തുടർന്നപ്പോൾ എന്റെ മതവുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് ഭീഷണിയായി.  ഞാൻ ചെയ്യുന്നത് ശരിയാണെന്നും, എന്നെ ബാധിക്കുന്നില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ വിശ്വസിച്ചു. എനിക്ക് ജീവിതത്തിൽ നിന്ന് എല്ലാ അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി', സൈറ കുറിച്ചു.

ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ താരമാണ് സൈറ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

SCROLL FOR NEXT