zarin shihab 
Entertainment

'ഇരട്ടസഹോദരിയുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ട്'; സെറിന്‍ ഷിഹാബ്

സെറിന്‍ അല്ലേ എന്ന് ചോദിക്കുമ്പോള്‍ അവള്‍ തിരുത്താനേ പോകാറില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്നിലെ പ്രതിഭ അടയാളപ്പെടുത്താനും ശ്രദ്ധ നേടാനും സാധിച്ച നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ വെബ് സീരീസിലൂടെയാണ് സെറിന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ മലയാളത്തില്‍ സജീവമാവുകയായിരുന്നു. ആട്ടം, രേഖാചിത്രം, പേട്രിയറ്റ്, ഇത്തിരി നേരം തുടങ്ങിയ ചിത്രങ്ങളിലെ സെറിന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ ഇരട്ട സഹോദരിയെക്കുറിച്ചുള്ള സെറിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി എന്‍വിഎം മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെറിന്‍ സഹോദരിയെക്കുറിച്ച് പറഞ്ഞത്. താനാണെന്ന് പറഞ്ഞ് സഹോദരി ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ടെന്നും സെറിന്‍ പറയുന്നു.

''അതെ. ജസ്റ്റ് ഇമാജിന്‍ ഇതുപോലെ രണ്ടെണ്ണം. ഐഡന്റിക്കല്‍ അല്ല. പക്ഷെ കാണാന്‍ നല്ല സാമ്യതയുണ്ട്. അവള്‍ക്ക് അഭിനയത്തില്‍ താല്‍പര്യമില്ല. ആദ്യമൊക്കെ എന്റെ സിനിമകള്‍ വരുമ്പോള്‍ എന്റെ സീനുകള്‍ മാത്രമിരുന്ന് കാണും. എന്നിട്ട് സൂപ്പര്‍ ആയിരുന്നുവെന്ന് പറയും. അതെങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ചോദിക്കും. സഹോദരി എന്ത് ചെയ്താലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും ആ മോഡിലായിരുന്നു'' താരം പറയുന്നു.

''ഇപ്പോള്‍ കോഴിക്കോടാണ്. കാണുമ്പോള്‍ ആളുകള്‍ക്ക് മാറിപ്പോകാറുണ്ട്. സെറിന്‍ അല്ലേ എന്ന് ചോദിക്കുമ്പോള്‍ അവള്‍ തിരുത്താനേ പോകാറില്ല. അതെ സെറിന്‍ ഷിഹാബ് ആണ് എന്ന് പറയും. ഓട്ടോഗ്രാഫ് ഒക്കെ ഒപ്പിട്ടിട്ടുണ്ട്. നസ്രിന്‍ എന്നാണ് അവളുടെ പേര്'' എന്നും സെറിന്‍ പറയുന്നു. അതിരടിയാണ് സെറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച കുട്ടന്റെ ഭാര്യയുടെ വേഷത്തിലാണ് സെറിനെത്തിയത്.

Zarin Shihab about her twin sister. Says people mistakes her for the actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്