Entertainment

അക്ഷരാഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയത് ബോളിവുഡ് നടിയുടെ മകന്‍? ഞെട്ടി സിനിമ ലോകം

അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കമലഹാസന്റെ മകളും നടിയുമായ അക്ഷരാഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതി ബോളിവുഡ് നടിയുടെ മകനാണെന്ന് സൂചന. ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകന്‍ തനൂജ് വിര്‍വാണിയാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അക്ഷരയുടെ മുന്‍ കാമുകനായിരുന്നു തനൂജ്. ഇതുമായി ബന്ധപ്പെട്ട് തനൂജിനെ പൊലീസ് ചോദ്യം ചെയ്യും. 

കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് അടിവസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നത്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തില്‍ അക്ഷര പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തനൂജ് സംശയ നിഴലിലായത്. 

അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ ആരോപണം തനൂജ് തള്ളി. അക്ഷരയുടെ ചിത്രങ്ങള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഇത്തരമൊരു തരംതാണ പ്രവൃത്തിചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നുമാണ് തനൂജ് പറഞ്ഞത്. തന്റെ ഫോട്ടോ പുറത്തുവിട്ടവരേയും ആഘോഷമാക്കിയവരേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അക്ഷര ഹസന്‍ രംഗത്തെത്തിയിരുന്നു. മീടൂ ക്യാമ്പെയ്‌നിലൂടെ ഒരു നാട് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കുറച്ചാളുകള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്നാണ് അക്ഷര പറഞ്ഞത്. ഇതിന് മുന്‍പ് നടി ആമി ജാക്‌സന്റേയും ചിത്രങ്ങളും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ