Entertainment

അങ്കമാലിക്കാരുടെ കഥ ഹിന്ദിയിലേക്ക്; ലിജോ ജോസ് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കി വിക്രം മല്‍ഹോത്ര

അങ്കമാലി ഡയറീസില്‍ അഭിനയിച്ചവരില്‍ ചിലവരെ ഹിന്ദിയിലേക്ക് എടുത്തേക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ വലിയ വിജയമായ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്റെ ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ചിത്രത്തിലെ നായകന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. അങ്കമാലി ഡയറീസില്‍ അഭിനയിച്ചവരില്‍ ചിലവരെ ഹിന്ദിയിലേക്ക് എടുത്തേക്കുമെന്നാണ് സൂചന. സംവിധായകന്‍ ലിജോ ജോസിന് ഹിന്ദി ചിത്രത്തില്‍ സ്ഥാനമുണ്ടാകും. ചിത്രത്തിന്റെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായിരിക്കും അദ്ദേഹം. 

കേരളത്തിലെ അങ്കമാലി കേന്ദ്രീകരിച്ച് നടക്കുന്ന ക്രെം ഡ്രാമയില്‍ പുതുമുഖ നടന്‍ ആന്റണി വര്‍ഗീസാണ് നായകനായെത്തിയത്. 86 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം മികച്ച വിജയമായിരുന്നു. അതിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. 

ഹിന്ദിയില്‍ അറിയപ്പെടുന്ന നിര്‍മാതാവാണ് വിക്രം മല്‍ഹോത്ര. ബേബി, എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ, സ്‌പെഷ്യല്‍ 26, ഗാങ്‌സ് ഓഫ് വാസ്സെയ്പൂര്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

എആർ റഹ്മാന്‍റെ സംഗീത വിസ്മയം; രാമായണത്തിലെ ആദ്യ ഗാനം പുറത്ത്

ഗവ. ഹെൽത്ത് കെയർ പ്രൊഫഷണൽ ഡിപ്ലോമാ കോഴ്‌സുകളിൽ പ്രവേശനം: ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം