Entertainment

അജയന്‍ മറ്റൊരു സിനിമ ചെയ്യാത്തത് മലയാളത്തിന്റെ നഷ്ടമാണെന്ന് സന്തോഷ് ശിവന്‍

പെരുന്തച്ചന്‍ എന്ന ചിത്രം അജയന് മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തപ്പോള്‍ സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രൊറ്റ സിനിമ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ സംവിധായകനായിരുന്നു അന്തരിച്ച അജയന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ രംഗത്തെത്തിയിരിക്കുകയാണ്. അജയന്‍ മറ്റൊരു സിനിമ എടുക്കാത്തത് മലയാളത്തിന്റെ നഷ്ടമാണെന്നാണ് സന്തോഷ് ശിവന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്.  

പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ അനശ്വര സംവിധായകനായി മാറിയ സംവിധായകനാണ് അദ്ദേഹം. പെരുന്തച്ചന്‍ എന്ന ചിത്രം അജയന് മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തപ്പോള്‍ സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തിരുന്നു. എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേ്ഷം താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഏറെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്ന് കേട്ടല്ലെന്നും അജയന്‍ പറഞ്ഞു.

ഹൃദയ സ്തംഭനം മൂലം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അജയന്റെ അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നാടകപ്രവര്‍ത്തകനും സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പില്‍ഭാസിയുടെയും അമ്മിണി അമ്മയുടെയും മകനാണ്.

ഡോക്യുമെന്ററിയിലൂടെയാണ് അജയന്‍ സിനിമാ രംഗത്തേക്ക് വരുന്നത്. പെരുന്തച്ചന്‍ സിനിമയാണ് അജയന്‍ എന്ന സംവിധായകനെ പ്രശസ്തനാക്കിയത്. 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ സിനിമ അവതരണ മികവുകൊണ്ട് ആഗോളതലത്തില്‍ തന്നെ നിരൂപക പ്രശംസ നേടിയ ഒന്നാണ്. തിലകന്‍ ആയിരുന്നു ചിത്രത്തില്‍ പെരുന്തച്ചന്റെ വേഷത്തിലെത്തിയത്.

മികച്ച നവാഗത സംവിധായകനുളള ഇന്ദിര ഗാന്ധി അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരം നേടിയ ചിത്രമാണ് പെരുന്തച്ചന്‍. ലൊക്കാര്‍നോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ലിയോപാഡ് അവാര്‍ഡിന് പെരുന്തച്ചന്‍ സിനിമ നോമിനേറ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT