Entertainment

അടുക്കളയില്‍ പണിയുണ്ട്; കണ്ണൂര്‍ കാണാന്‍ ഇനിയും വരുമെന്ന് സോണിയ അഗര്‍വാള്‍

പുഴകളും കുന്നുകളും ജലാശയങ്ങളുമടങ്ങിയ കണ്ണൂരിന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. എങ്ങും പച്ചപ്പ്. അത് നുകരാന്‍ മാത്രം തിരക്ക് മാറ്റിവെച്ചു ഒരിക്കല്‍ വരാം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരിന്റെ ഭൂപ്രകൃതി അതിമനോഹരമാണെന്നും വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഇനിയും ഇവിടെ വരുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍. കണ്ണൂരും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന അടുക്കളയില്‍ പണിയുണ്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് സോണിയ അഗര്‍വാള്‍ കണ്ണൂരിലെത്തിയത്.

പുഴകളും കുന്നുകളും ജലാശയങ്ങളുമടങ്ങിയ കണ്ണൂരിന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. എങ്ങും പച്ചപ്പ്. അത് നുകരാന്‍ മാത്രം തിരക്ക് മാറ്റിവെച്ചു ഒരിക്കല്‍ വരാം- അവര്‍ പറഞ്ഞു. കേരളത്തില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും വടക്ക് ഭാഗത്ത് വരുന്നത് ആദ്യമായിട്ടാണ്. 

ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന തനിമൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം സിങ്കപ്പൂരില്‍ നിന്നാണ് സോണിയ കണ്ണൂരില്‍ എത്തിയത്. സത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണ് അടുക്കളയില്‍ പണിയുണ്ട്. ഭക്ഷണമുണ്ടാക്കല്‍ കലയും സംസ്‌കാരവുമാണെന്നാണ് സിനിമ പറയുന്നത്. കെകെ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവ് കണ്ണൂര്‍ സ്വദേശി പ്രേം കല്ലാടാണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി