Entertainment

അടുത്ത സ്‌പോര്‍ട്‌സ് ചിത്രവുമായി എബ്രിഡ് ഷൈന്‍: ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? 

തന്റെ നാലാമത്തെ ചിത്രം സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍.

Author : സമകാലിക മലയാളം ഡെസ്ക്

വീണ്ടുമൊരു സ്‌പോര്‍ട്‌സ് ചിത്രവുമായി വരികയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്‌പോര്‍ട്‌സ് മൂവി 1983ന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളില്‍ വിജയം നേടി. തന്റെ നാലാമത്തെ ചിത്രം സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍.

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് നാലാമത്തെ ചിത്രം ഒരുങ്ങുന്നത്. അതിനായി പുതുമുഖങ്ങളെ തേടി കാസ്റ്റിങ്ങ് കോളുമായി സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. 

കാളിദാസ് ജയറാം നായികനായി എത്തിയ പൂമരം എന്ന ചിത്രമാണ് എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. അതിലെ നായിക നിത പിള്ളയാണ് അടുത്ത ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റു താരങ്ങളെുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT