Entertainment

അടുപ്പ് കത്തിച്ച് കഞ്ഞി വയ്ക്കുന്ന റോബോട്ട്; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ടീസര്‍ പുറത്ത്

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

വികൃതിക്ക് ശേഷം സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ടീസര്‍ പുറത്ത്. സുരാജും സൗബിനും അല്ല പ്രധാന കഥാപാത്രമായ റോബോട്ടാണ് ടീസറിലുള്ളത്. അടുക്കളയില്‍ കഞ്ഞി വയ്ക്കുന്ന റോബോട്ടിനെയാണ് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിക്കുന്നത്. 

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. 

സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT