Entertainment

അത് അവസാന നിമിഷങ്ങളല്ല, ആശുപത്രിക്കിടക്കയിൽ പാട്ട് ആസ്വദിച്ച് ഋഷി കപൂർ; വൈറലായി വിഡിയോ 

ബോളിവുഡ് താരങ്ങളടക്കം ഋഷി കപൂർ വിടപറയുന്നതിന് മുൻപുള്ള രാത്രി എന്ന് കുറിച്ച് വിഡിയോ പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ശുപത്രിക്കിടക്കയിൽ വച്ച് പാട്ട് ആസ്വദിക്കുന്ന അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഋഷി കപൂര്‍, ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി, അമരീഷ് പുരി എന്നിവര്‍ അഭിനയിച്ച ദീവാന എന്ന ചിത്രത്തിലെ ​ഗാനമാണ് നടൻ‌ ആസ്വദിക്കുന്നത്. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർ ആണ് നടനായി ​ഗാനം ആലപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

പുഞ്ചിരിച്ചുകൊണ്ട് പാട്ട് ആസ്വദിക്കുകയും അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് ആശീർവദിക്കുകയും ചെയ്യുന്ന ഋഷി കപൂറിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോഴൊക്കെ ഭാഗ്യം നമ്മെ തുണയ്ക്കുമെങ്കിലും കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളിലെത്തുമെന്നാണ് പാട്ടിനൊടുവിൽ ഋഷി കപൂർ പറയുന്നത്. 

നടന്റെ അവസാന നിമിഷങ്ങൾ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിച്ചത്. ബോളിവുഡ് താരങ്ങളടക്കം ഋഷി കപൂർ വിടപറയുന്നതിന് മുൻപുള്ള രാത്രി എന്ന് കുറിച്ച് വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ രണ്ട് മാസങ്ങൾക്ക് മുൻപ് യൂട്യൂബ് ചാനലി‍ൽ പോസ്റ്റ് ചെയ്തതാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

അർബുദരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഋഷി കപൂർ ഇന്നലെയാണ് അന്തരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ബുധനാഴ്ച മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ മുംബൈയിലെ ചന്ദൻവാടി ശ്മശാനത്തില്‍ സംസാകാര ചടങ്ങുകൾ നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT