Entertainment

അത്രമാത്രം മുറിവുകളാണ് ശ്രീ തന്നത്; ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളം; ശ്രീശാന്തിനെതിരെ മുന്‍കാമുകി

ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് താന്‍ വിവാഹിതനായതെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പരാമര്‍ശത്തിനെതിരെ നടിയും മുന്‍കാമുകിയുമായ നികേഷ പട്ടേല്‍. ഇക്കാര്യത്തില്‍ ശ്രീശാന്ത് പറയുന്നത് പച്ചക്കള്ളമാണെന്നും ആ കാലയളവില്‍ തങ്ങള്‍ ഒരുമിച്ചായിരുന്നു ജീവിച്ചെതെന്നും അപ്പോള്‍ അത് എന്ത് പ്രണയമായിരുന്നെന്നും നികേഷ പട്ടേല്‍ തുറന്നടിച്ചു.

ബിഗ്‌ബോസ് ഹിന്ദിപതിപ്പില്‍ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീശാന്ത് വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഭുവനേശ്വരിയുമായുളള പ്രണയത്തെ കുറിച്ചു ശ്രീ വാചലനായത്. ഇതാണ് നികേഷയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേല്‍പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ലെന്നും. നികേഷ പറയുന്നു. 

ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍  യഥാര്‍ത്ഥത്തില്‍ അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്