Entertainment

അനിഖയുടെ ഫോട്ടോയിൽ അശ്ലീല കമന്റ്; കുട്ടികളെപ്പോലും വെറുതെവിടാത്തവരെയോർത്ത് ലജ്ജിക്കുന്നുവെന്ന് അഭിരാമി

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ. മമ്മൂട്ടിയുടേയും അജിത്തിന്റേയുമെല്ലാം മകളായി എത്തി അനിഖ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് കുട്ടിത്താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. എന്നാൽ 16 കാരിയായ അനിഖയുടെ ചിത്രങ്ങൾക്ക് നിരവധി മോശം കമന്റുകളും ലഭിച്ചു. ഇപ്പോൾ അതിനെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം.

അനിഖയെക്കുറിച്ച് വന്ന കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വിമർശനം കുറിച്ചത്. കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ , വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് അവരാണ് ഞങ്ങളെ കുറിച്ച് സംസാരിക്കുന്നത്- അഭിരാമി കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായാണ്  അനിഖ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ ശ്രദ്ധ നേടി. വിജയ് സേതുപതി ചിത്രം മാമനിതനിൽ പ്രധാന വേഷത്തിലും താരം എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം