Entertainment

'അനു സിത്താര മലയാളത്തിലെ ഏറ്റവും ഭം​ഗിയുള്ള നടി'; ഉണ്ണിമുകുന്ദൻ

മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നെന്നും ഉണ്ണി

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ ഇപ്പോൾ മേപ്പടിയാൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്. മാമാങ്കത്തിന് ലഭിച്ച വലിയ വിജയവും തന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയും ഉണ്ണിക്ക് ഏറെ സന്തോഷം നൽകുന്നതാണ്. ഇപ്പോഴിതാ മാമാങ്കം താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉണ്ണി. 

മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിൽ ഇത്രയും ദൈർഘ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ലഭിച്ച അവസരത്തെ ഭാ​ഗ്യമായാണ് ഉണ്ണി കണക്കാക്കുന്നത്. സിനിമയിൽ അവസരം നൽകിയത് മമ്മൂക്ക മറ്റെന്ത് സമ്മാനം നൽകുന്നതിനേക്കാൾ വലുതാണെന്നാണ് ഉണ്ണിയുടെ വാക്കുകൾ. ഒരു എഫ് എം ചാനലിന്റെ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു താരം.  

പിന്നാലെ മാമാങ്കത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനു സിത്താരയെക്കുറിച്ചുള്ള ചോദ്യമെത്തി. അനുവിനേക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ മലയാളത്തിൽ ഏറ്റവും ഭം​ഗിയുള്ള നടി എന്നായിരുന്നു ഉണ്ണിയുടെ മറുപടി. മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാൻ നല്ല രസമുണ്ടായിരുന്നെന്നാണ് ഉണ്ണി പറഞ്ഞ‌ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി