Entertainment

അന്ന ബെന്‍ നായിക ; നാലാം സിനിമയുമായി രഞ്ജന്‍ പ്രമോദ്

രക്ഷാധികാരി ബൈജു എന്ന ബിജു മേനോന്‍ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് അണിയിച്ചൊരുക്കുന്ന സിനിമയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത സംവിധായകന്‍ രഞ്ജന്‍ പ്രമോദ് നാലാമത്തെ സിനിമയുടെ പണിപ്പുരയില്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ ചിത്രത്തില്‍ നായികയാകുന്നു. പുതിയ ചിത്രത്തിന്റെ വിവരം അന്ന തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഏറെ സന്തോഷമുള്ള വാര്‍ത്ത പങ്കുവെക്കുന്നു എന്ന കുറിപ്പോടെ രഞ്ജന്‍ പ്രമോദിനൊപ്പമുള്ള ചിത്രമാണ് അന്ന ബെന്‍ പങ്കുവച്ചത്.

രക്ഷാധികാരി ബൈജു എന്ന ബിജു മേനോന്‍ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് അണിയിച്ചൊരുക്കുന്ന സിനിമയാണിത്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്. രക്ഷാധികാരി ബൈജുവിന് പുറമേ ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ എന്നിവയാണ് രഞ്ജന്‍ പ്രമോദിന്റെ മുന്‍ ചിത്രങ്ങള്‍.

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബേബിമോള്‍' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അന്ന ബെന്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച്, മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന 'ഹെലെന്‍', മുസ്തഫ ഒരുക്കുന്ന പുതിയ ചിത്രം എന്നിവയിലാണ് അന്ന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT