Entertainment

അന്നേ 'റോക്കിങ്' എന്നായിരുന്നു വിചാരം; ക്യൂട്ട് ചിത്രവുമായി മിഅറ്റ്20 ചലഞ്ചിൽ നടി ശ്രദ്ധ

ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ന‌ടിമാർ താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലുമൊക്കെ തരം​ഗമാകുന്ന പുതിയൊരു ചലഞ്ചാണ് മി അറ്റ് 20. ഈ ചലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ് നടി ശ്രദ്ധ ശ്രീനാഥ്. സ്ട്രെയിറ്റൻ ചെയ്ത മുടി ഇരുവശങ്ങളിലേക്കും കെട്ടിവച്ച് ക്യൂട്ട് ലുക്കിലുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

"സ്‌ട്രെയ്റ്റൻ ചെയ്ത മുടിയും ഒരിക്കലും ഒഴിയാത്ത കണ്‍മഷിയും... ഹൃദയത്തിലേക്ക് പോലും തുളച്ചുകയറാൻ കഴിയുന്നത്ര കട്ടി കുറഞ്ഞ പുരികങ്ങളും, അന്നെനിക്ക് 20 വയസ്സ്, അന്നേ റോക്കിങ് എന്നായിരുന്നു വിചാരം", ചിത്രത്തോടൊപ്പം താരം കുറിച്ചു. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ന‌ടിമാർ താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിക്കഴിഞ്ഞു. 

ചെറുപ്പകാലത്തേക്ക് തിരികെയെത്തിക്കുന്ന ഒരു ഹാഷ്ടാഗ് ചലഞ്ചാണ് മിഅറ്റ്20. 20 വയസുള്ളപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയാണ് ചലഞ്ചില്‍ പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത്. മറ്റ് ഓണ്‍ലൈന്‍ ചലഞ്ചുകള്‍ പോലെ നോമിനേറ്റ് ചെയ്യപ്പെടുകയോ നിങ്ങള്‍ മറ്റാരെയെങ്കിലും നോമിനേറ്റ് ചെയ്യുകയോ വേണ്ട. മിഅറ്റ്20 എന്ന് കുറിച്ച് ചിത്രം പോസ്റ്റ് ചെയ്താല്‍ മാത്രം മതി. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഫാഷന്‍ രീതികളും ഹെയര്‍സ്റ്റൈലുകളും ഒക്കെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടെയാണ് ഈ ചലഞ്ച് മുന്നോട്ടുവയ്ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി