Entertainment

'അന്ന് അമ്മച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു, എന്റെ രണ്ട് കവിളിലും അമ്മച്ചി മുത്തം തന്നു'; ആസിഫ് അലി

ചിത്രത്തില്‍ തന്റെ അമ്മച്ചിയായി എത്തിയവരുമായി ഉണ്ടായ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആസിഫ് അലി

Author : സമകാലിക മലയാളം ഡെസ്ക്


സിഫ് അലി പ്രധാന കഥാപാത്രമായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. റിലീസിന്റെ തുടക്കത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ചിത്രത്തിനായില്ലെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം വിജയം നേടിയത്. ഇപ്പോള്‍ ചിത്രത്തില്‍ തന്റെ അമ്മച്ചിയായി എത്തിയവരുമായി ഉണ്ടായ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. 

അമ്മച്ചിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ചിത്രം പാക്കപ്പ് ചെയ്ത ദിവസം അമ്മച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്താലിയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. വളരെ ആസ്വദിച്ചാണ് താന്‍ സിനിമ ചെയ്തതെന്നും ആസിഫ് വ്യക്തമാക്കി. സിനിമയിലെ കഥാപാത്രങ്ങളായി എത്തിയ എല്ലാവരുമായും നല്ല ബന്ധമുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. 

''പാക്ക് അപ് ദിനത്തില്‍ അമ്മച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മച്ചി രണ്ടു കവിളിലും മുത്തം തന്ന് എപ്പോളാണ് മോനെ, ഇനി കാണുക എന്നു ചോദിച്ചു' ആസിഫ് അലി പറഞ്ഞു. ചിത്രത്തിലെ ആസിഫ് അലിയും അമ്മച്ചിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം മികച്ചതായിരുന്നു. 

നവാഗതനായ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തത്. സ്ലീവാച്ചയന്‍ എന്ന കഥാപാത്രമായാണ് ആസിഫ് എത്തുന്നത്. വിവാഹശേഷം സ്ലീവാച്ചായന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുതുമുഖതാരം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത