Entertainment

'അന്ന് അവനെ ഞാൻ അസൂയയോടെ പരിചയപ്പെട്ടു, ഇന്ന് എന്റെ സൈറ്റിന്റെ ഐശ്വര്യം'; ബിജു മേനോന്റെ പാട്ട് പങ്കുവെച്ച് ലാൽ ജോസ്; വീഡിയോ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പാടി തകർക്കുന്ന ബിജു മേനോന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമയിലായാലും സെറ്റിലായാലും ബിജു മേനോൻ വന്നാൽ പിന്നെ ആഘോഷമാണ്. നായകനായും കൊമേഡിയനായും വില്ലനായുമെല്ലാം അഭിനയിച്ച് തകർക്കുന്ന താരം ഒരു ​ഗായകൻ കൂടിയാണ്. ഇതിന് മുൻപ് സിനിമയിൽ പാടി താരം അത് തെളിയിച്ചതുമാണ്. ഇപ്പോൾ ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പാടി തകർക്കുന്ന ബിജു മേനോന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. 

ലാൽ ജോസ് തന്നെയാണ് തന്റെ ഫേയ്സ്ബുക്കിലൂടെ ബിജു മേനോന്റെ പാട്ട് ആരാധകർക്കായി പങ്കുവെച്ചത്. നാൽപ്പത്തിയൊന്നിലെ നായകൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ സൈറ്റാണ് ബിജു മേനോന്റെ പാട്ട്. ആദ്യമായി ബിജു മേനോനെ പരിചയപ്പെട്ട ഓർമയും ഇതിനൊപ്പം ലാൽ ജോസ് കുറിച്ചിട്ടുണ്ട്. സംവിധായകനാകും മുൻപായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. സുന്ദരികളുടെ ഹൃദയം കവർന്ന അവനോട് തനിക്ക് യൗവ്വന സഹജമായ അസൂയ ഉണ്ടായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. തന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നടനാണ് ബിജു മേനോനെന്നും കുറിപ്പിൽ പറയുന്നു. 

ബിജു മേനോന്റെ കുറിപ്പ് വായിക്കാം

''1991 ലെ ഒരു വേനൽക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരിൽ... ഞാൻ അസോസിയേറ്റ് ഡയറക്ടർ.ആ സെറ്റിൽ സന്ദർശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരൻ. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാൻ പരിചയപ്പെട്ടു..സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. എന്റെ ആദ്യ സിനിമയായ മറവത്തൂർ കനവ് മുതൽ ഒപ്പമുള്ളവൻ.. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ നാൽപ്പത്തിയൊന്നിലെ നായകൻ. തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് ... ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം''.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT