Entertainment

'അന്ന് നീ എന്നെ സുന്ദരിയാക്കി' ഗര്‍ഭകാല ചിത്രത്തിനൊപ്പം മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി പൂര്‍ണിമ

മകളെ ഗര്‍ഭംധരിച്ചിരിക്കുന്ന സമയത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റെയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ പ്രാര്‍ത്ഥനയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. മകളെ ഗര്‍ഭംധരിച്ചിരിക്കുന്ന സമയത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. നിറവയറുമായി നൈറ്റിയില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന പൂര്‍ണിമയെയാണ് ചിത്രത്തില്‍ കാണുന്നത്. ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

നീ എന്നെ മനോഹരിയാക്കി. എന്നില്‍ ആദ്യം പിറന്നവളേ പിറന്നാള്‍ ആശംസകള്‍' പൂര്‍ണിമ കുറിച്ചു. എന്റെ മൂക്കും എനിക്കൊപ്പം ഗര്‍ഭിണിയായി എന്ന രസകരമായ കമന്റും അതിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. 

ഇന്ദ്രജിത്തും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കൈക്കുഞ്ഞായിരുന്ന സമയത്തെ ചിത്രമാണ് ഇളയച്ഛനായ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡെലിവറി റൂമില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് നിന്നെ ആദ്യമായി കണ്ടത് ഇന്നലത്തെപ്പോലെയാണ് തോന്നുന്നത് എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി