Entertainment

അന്‍പത്തിരണ്ടാം പിറന്നാളാഘോഷിച്ച് ഷാരൂഖ് ഖാന്‍

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി നടീനടന്‍മാരാണ് താരത്തിന് ആശംസകളര്‍പ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളീവുഡിന്റെ കിങ് ഖാന്‍ ഇന്ന് അന്‍പത്തിരണ്ടിലേക്ക് കടക്കുകയാണ്. ബോളീവുഡില്‍ താന്‍ തന്നെയാണ് കിങ് എന്ന് ഓരോ വര്‍ഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഖാന്‍. സദാ പ്രണയം നിറഞ്ഞുനില്‍ക്കുന്ന നോട്ടവും നുണക്കുഴി കാട്ടിയുള്ള ചിരിയും കുസൃതി നിറഞ്ഞ ഭാവവും നിഷ്‌കളങ്കതയുമാണ് കിങ് ഖാനെ ഇന്നും റൊമാന്‍സിന്റെ രാജാവായി നിലനിര്‍ത്തുന്നത്. 

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഷാരുഖിന്റെ പിറന്നാള്‍ ഗംഭീരമായിത്തന്നെ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി നടീനടന്‍മാരാണ് താരത്തിന് ആശംസകളര്‍പ്പിച്ചത്. ബോളിവുഡില്‍ നിന്നുള്ളതിന് പുറമെ മലയാളത്തില്‍ നിന്നും കിങ് ഖാന് പിറന്നാളാശംസകള്‍ എത്തുന്നുണ്ട്. 

ആശംസകളര്‍പ്പിക്കാന്‍ ചുരുക്കം ചില വിരുന്നുകാര്‍ താരത്തിന്റെ വീട്ടിലുമെത്തിയിരുന്നു. ചുങ്കി പാണ്ടെ, ഭാവന പാണ്ടെ, സഞ്ചയ് കപൂര്‍, മഹീപ് കപൂര്‍ തുടങ്ങിയവര്‍ ബര്‍ത്ത്‌ഡേ ബോയ്‌ക്കൊപ്പം പോസ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ്. റിത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്ന ഖാനും ഷാരൂഖിന് ആശംകളര്‍പ്പിക്കാന്‍ നേരിട്ടെത്തിയിരുന്നു.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വസന്തമായ ഷാറൂഖ് പെഷവാറിലാണ് ജനിച്ചത്. ഖാനും കുടുംബവും പിന്നീട് ഇന്ത്യയിലേക്ക് വരികയായിരുന്നു. ഫൗജി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ഖാന്‍ ക്യാമറയ്ക്കു മുമ്പില്‍ ആദ്യമായെത്തിയത്. തുടര്‍ന്ന് രാജ് കന്‍വാറിന്റെ ദീവാനാ സൂപ്പര്‍ ഹിറ്റിലൂടെയാണ് ഖാന്‍ ബോളീവുഡില്‍ അരങ്ങേറിയത്. 

അബ്ബാസ് മസ്താന്റെ ബാസിഗറിലൂടെ ഷാരൂഖ് ബോളീവുഡില്‍ സ്വന്തമായൊരിടം തേടി.ആക്ഷനും റൊമാന്‍സും സെന്റിമെന്‍സുമെല്ലാം എളുപ്പത്തില്‍ കൈകാര്യം ഷാറൂഖിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്നും ഇന്നും എന്നും കൈനിറയെ ചിത്രങ്ങളും ആരാധകരും കൂടെയുണ്ട് ഈ നടന്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'