Entertainment

'അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം'; ഇസുക്കുട്ടന് പിറന്നാൾ ആശംസ 

നടി ഉണ്ണിമായയാണ് വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. സിനിമാതാരങ്ങളും ഇസുവിന് ആശംസകളുമായി എത്തിക്കഴി‍ഞ്ഞു. 

നടി ഉണ്ണിമായയാണ് വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. “എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാകുന്നു. എന്റെ പൊന്നുബേബി ഇസക്കുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,”ഉണ്ണിമായ കുറിച്ചു. 

ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന ഇസഹാക്കിന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ ലോകത്ത് നിറയുന്നത്. പ്രിയയാണ് ചിത്രം പ​ങ്കുവച്ചത്. നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയും താരപുത്രന് പിറന്നാൾ ആശംസിച്ച് ചിത്രം പങ്കുവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍

'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത