Entertainment

അപ്പുവിന് ജിപ്‌സി വുമണിനോടുള്ള പ്രണയം ആരംഭിച്ചത് 17- ാം വയസില്‍; പ്രണവിന്റെ കസിന്‍ പറയുന്നു

പ്രണവ് പ്രൊഡക്റ്റ് എന്ന് പറയാവുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദി പ്രേക്ഷകമനസ് കീഴടക്കി മികച്ച മുന്നേറ്റം നടത്തുകയാണ്. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം തന്നെ പ്രണവ് എഴുതി ആലപിച്ച ജിപ്‌സി വുമണിനേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവ് പ്രൊഡക്റ്റ് എന്ന് പറയാവുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗിറ്റാര്‍ വായിച്ച് കൂളായി നിന്ന് ജിപ്‌സി വുമണ്‍ ആലപിക്കുന്ന പ്രണവിനെയാണ് നമ്മള്‍ കാണുന്നത്. 

ജിപ്‌സി വുമണിനോട് പ്രണവിനുള്ള പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ കസിന്റെ വെളിപ്പെടുത്തല്‍. ഈ പാട്ടിന്റെ വരികള്‍ പ്രണവ് 17 ാം വയസ്സില്‍ എഴുതിയതാണെന്ന് വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷ് വ്യക്തമാക്കി. പ്രണവിന്റെ അമ്മ സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജിയുടെ മകളാണ് സിതാര. ജിപിസി വുമണിന് സംഗീതം നല്‍കിയത് അനില്‍ ജോണ്‍സനാണ്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...