Entertainment

അബ്രഹാം മോശമാണെന്ന് റിലീസിന് മുന്‍പേ ഓണ്‍ലൈന്‍ മാധ്യമം; എഴുതിയവനെ ദൈവത്തിനു സമര്‍പ്പിച്ച് നിര്‍മാതാവ്; തെറിവിളിയുമായി ആരാധകര്‍

ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമാണ് റിലീസിന് മുന്‍പേ നെഗറ്റീവ് റിവ്യൂ നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ റിവ്യു എഴുതാന്‍ സിനിമ കാണേണ്ട ആവശ്യമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ റിവ്യൂ റെഡി. ഇന്ന് തീയെറ്ററുകളില്‍ എത്തിയ മമ്മൂട്ടി  ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിവ്യൂ ആണ് ഇന്നലെ തന്നെ പുറത്തു വന്നത്. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമാണ് റിലീസിന് മുന്‍പേ നെഗറ്റീവ് റിവ്യൂ നല്‍കിയത്. ഇതിനെതിരേ മമ്മൂട്ടി ആരാധകരും അണിയറ പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

റിലീസിന് മുന്‍പ് വന്ന റിവ്യൂവിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ് രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ഇത് എഴുതിയവനെ ഞാന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു എന്നാണ് റിവ്യൂവിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ജോബി കുറിച്ചത്. 'ഇതാണ് നമ്മുടെ കേരളം ഇറങ്ങാത്തസിനിമയുടെ റിവ്യൂ... ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു... പ്രതികാരം ദൈവത്തിനു മാത്രം... ഞാന്‍ സ്‌നേഹിക്കുന്നു...നിന്നെ.. എഴുത്തുകാര....'

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ഇറങ്ങുന്നതിന് മുന്‍പ് മോശം റിവ്യൂ എഴുതിയത് ആരാധകരേയും രോക്ഷാകുലരാക്കി. സൈറ്റിന്റെ കമന്റു ബോക്‌സില്‍ ആരാധകര്‍ തെറിവിളി തുടങ്ങിയതോടെ റിവ്യൂ പ്രസിദ്ധീകരിച്ച ന്യൂസ് ഫോളോ എന്ന സൈറ്റ് റിവ്യൂ പിന്‍വലിച്ച് തടിതപ്പി. 

സാധാരണ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രിവ്യു ഷോ നടത്താറുണ്ട്. എന്നാല്‍, അബ്രഹാമിന്റെ സന്തതികള്‍ക്കായി പ്രിവ്യു ഷോയും നടത്തിയിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!