Entertainment

അമിതാഭ് ബച്ചനെ തൊട്ടതിന് അറിയപ്പെടുന്ന കുടിയത്തിയാക്കി; വിമര്‍ശകന്റെ വായടപ്പിച്ച് പൂജ ഭട്ടിന്റെ മറുപടി

കത്തുവ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തണമെന്നും മടുപ്പ് ഉളവാക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ബച്ചന്റെ പ്രതികണത്തിനെതിരേയാണ് പൂജ വിമര്‍ശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കത്തുവ സംഭവത്തില്‍ പ്രതികരിക്കാത്തതില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് നടി പൂജ ഭട്ട് രംഗത്തെത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പൂജയ്ക്ക് എതിരേ വലിയ അക്രമണമാണ് നടക്കുന്നത്. അറിയപ്പെടുന്ന മദ്യപാനി എന്നാണ് ഒരു ബിഗ് ബി ഫാന്‍ പൂജയെ വിളിച്ചത്. 

കാലത്തിന് അനുസരിച്ച് വരുന്ന കീടവും അറിയപ്പെടുന്ന മദ്യപാനിയുമായ പൂജ പ്രശസ്തിക്കുവേണ്ടയാണ് ബിഗ് ബിയെ വിമര്‍ശിച്ചത് എന്നാണ് അനുപം മിശ്ര പറഞ്ഞത്. ഇതിനുള്ള പൂജയുടെ മറുപടിയാണ് കൈയടി നേടിയിരിക്കുന്നത്. 'ഒരു കാലത്ത് താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ താന്‍ അതില്‍ നിന്നും വിമുക്തി നേടി വന്ന വ്യക്തിയാണ്. അതില്‍ അഭിമാനിക്കുന്നു. രാജ്യത്ത് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ച ചെയണം' പൂജ പറഞ്ഞു. 

കത്തുവ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തണമെന്നും മടുപ്പ് ഉളവാക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ബച്ചന്റെ പ്രതികണത്തിനെതിരേയാണ് പൂജ വിമര്‍ശിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജ കടുത്ത മദ്യപാനിയായിരുന്നു. ഇതിനെ വളരെ അധികം കഷ്ടപ്പെട്ടാണ് പൂജ നിര്‍ത്തിയത്. പത്ത് വര്‍ഷം കൂടി തനിക്ക് ജീവിക്കണമെന്നുണ്ടെന്ന് പറഞ്ഞായിരുന്നു പൂജ കൂടി നിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം