Entertainment

അമ്മയെ കടത്തിവെട്ടി മകള്‍: ബിന്ദു പണിക്കരുടെ മകളുടെ പ്രകടനം കണ്ടാല്‍ ഞെട്ടും

ചിലരുടെ ഒരു ടിക് ടോക് വിഡിയോ ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. 

സമകാലിക മലയാളം ഡെസ്ക്

സാധാരണക്കാരെയും താരങ്ങളാക്കുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്. ഇതിന്റെ കടന്ന് വരവോടെ നിരവധി സാധാരണ ആളുകള്‍ക്കാണ് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചത്.  സമൂഹമാധ്യമങ്ങള്‍ ഓരോ ദിവസവും പുതിയ താരങ്ങള്‍ക്കു ജന്മം നല്‍കുന്നു. ചിലരുടെ ഒരു ടിക് ടോക് വിഡിയോ ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. 

ടിക് ടോകും ഡബ്‌സ്മാഷും ചെയ്തു കയ്യടി നേടുന്നവരുടെ കൂട്ടത്തില്‍ താരപുത്രിമാരുമുണ്ട്. സിനിമാതാരം ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയുടെ ടിക് ടോക് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അരുന്ധതിയുടെ ഡബ്‌സ്മാഷുകള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മലയാളികളെ ഏറെ ആഹ്ലാദിപ്പിച്ച ബിന്ദുപ്പണിക്കരുടെ മകള്‍ക്കും ആ കഴിവ് കിട്ടിയിട്ടുണ്ട്. ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ് അരുന്ധതിയെന്നാണ് പ്രേഷകരുടെ നിരീക്ഷണം. മികച്ച ഭാവപ്രകടനങ്ങള്‍ പുറത്തെടുക്കുന്ന അരുന്ധതിയ്ക്കു സിനിമയില്‍ ഭാവിയുണ്ടെന്നും കമന്റുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

SCROLL FOR NEXT