Entertainment

അമ്മയ്ക്കായി ചപ്പാത്തിയും മുട്ടക്കറിയുമുണ്ടാക്കി, സർപ്രൈസായി കാൻഡിൽ ലൈറ്റ് ഡിന്നറും; സായിക്ക് സ്നേഹചുംബനം നൽകി നവ്യ

വീട്ടിലെ ലൈറ്റൊക്കെ ഓഫ് ചെയ്ത് അമ്മയുടെ കണ്ണ് പൊത്തിയാണ് ഡൈനിങ് ടേബിളിലേക്ക് കൊണ്ടുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദേഴ്സ് ഡേയിൽ നടി നവ്യ നായർക്ക് മകൻ സായി നൽകിയ സർപ്രൈസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഭൂരിഭാ​ഗം പേരുടേയും മാതൃദിന ആഘോഷം സോഷ്യൽ മീഡിയയിൽ മാത്രമായി ചുരുങ്ങിയപ്പോൾ സായി അമ്മയ്ക്കായി ഇഷ്ട ഭക്ഷണമാണ് ഉണ്ടാക്കി നൽകിയത്. 

അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയുമാണ് സായി അമ്മയ്ക്കായി ഉണ്ടാക്കിയത്. നവ്യയുടെ മാതാപിതാക്കളാണ് കുക്കിങ്ങിൽ സായിയെ സഹായിച്ചത്. അമ്മയ്ക്കായി സ്പെഷ്യൽ കാൻഡിൽ ലൈറ്റ് ഡിന്നറും മകൻ ഒരുക്കിയിരുന്നു. വീട്ടിലെ ലൈറ്റൊക്കെ ഓഫ് ചെയ്ത് അമ്മയുടെ കണ്ണ് പൊത്തിയാണ് ഡൈനിങ് ടേബിളിലേക്ക് കൊണ്ടുവന്നത്. മകന്റെ സ്പെഷ്യൽ ​ഗിഫ്റ്റിന് സ്നേഹചുംബനമാണ് നവ്യ നൽകിയത്. 

താരം തന്നെയാണ് ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്തൊക്കെ കാണണം. എല്ലാ ദിവസവും മദേഴ്സ് ഡേ ആണെങ്കിൽ ഇവരൊക്കെ കുക്കിങ് ചെയ്തേനെ- എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചത്. പത്തു വയസുകാരൻ മകന്റെ സ്നേഹത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്