Entertainment

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കി മക്കള്‍; കൃഷ്ണകുമാറിന്റെ അഞ്ച് സുന്ദരിമാരുടെ ആഘോഷം, വീഡിയോ

അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കള്‍ പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അന്നും ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് ഈ കുടുംബത്തോട്. അച്ഛനെക്കൂടാതെ മക്കള്‍ അഹാനയും ഹന്‍സികയും സിനിമാതാരങ്ങളാണ്. 

ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയ്ക്കും സാധിച്ചു. മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിച്ചിത്രം വണ്ണിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന് മക്കള്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉറക്കത്തിലായിരുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെയായിരുന്നു പിറന്നാള്‍ ആഘോഷം.

അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കള്‍ പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ വില കൂടിയ ആഢംബര ഫോണും സമ്മാനമായി നല്‍കി. കൂടാതെ മക്കള്‍ ഓരോരുത്തര്‍ക്കും അമ്മയെ പിറന്നാള്‍ ആശംസിച്ചതിന്റെ ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇന്ന് അഹാനയുടെ അക്കൗണ്ടിലും നിറയെ അമ്മയുടെ പിറന്നാള്‍ ആഘോഷ വിശേഷങ്ങളാണ് നിറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല