Entertainment

'അമ്മൂമ്മ കിണറ്റില്‍ വീണിട്ടില്ല'; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

രണ്ട് കുട്ടികള്‍ സെല്‍ഫി ഇടുക്കുന്നതിനിടയില്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടിയില്ലേ. എന്നാല്‍ നിങ്ങളെ ഞെട്ടിച്ച ഈ വീഡിയോ സത്യമല്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍. തന്റെ സിനിമയുടെ പ്രചാരണത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോ ആണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 

'തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചത് '- വിവിയന്‍ വ്യക്തമാക്കി. 

കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ലഭിച്ചത്. എന്നാല്‍ ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT