സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന് പുറമേ കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍.
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷണര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ സുരേഷ് ഗോപി-ശോഭന ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്. ചെന്നൈയില്‍ നടക്കുന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ലാല്‍ ജോസിന്റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് വളരെ കാലമായി സിനിമയിലുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.
സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ അതിഥി താരമായും പ്രത്യക്ഷപ്പെടുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates