Entertainment

'അയാള്‍ എന്റെ പിന്നാലെ ബാത്ത്‌റൂമിലേക്ക് വന്നു, എന്നെ ബലമായി ഉമ്മവെക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു'; സംവിധായകനെതിരേ നടിയുടെ പരാതി

'രാത്രിയില്‍ അയാള്‍ക്കൊപ്പം കഴിഞ്ഞില്ലെങ്കില്‍ സിനിമയില്‍ അവസരം നല്‍കില്ല എന്നാണ് അയാള്‍ പറഞ്ഞത്'

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ സുഭാഷ് ഗായ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നടിയും മോഡലുമായ കേറ്റ് ശര്‍മ. സംവിധായകന്‍ തന്നെ ബലമായി ഉമ്മവെക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചു എന്നാണ് കേറ്റിന്റെ ആരോപണം. ഓഗസ്റ്റ് ആറിനാണ് സംഭവമുണ്ടായത്. വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. തനിക്ക വഴങ്ങിയില്ലെങ്കില്‍ സിനിമയില്‍ അവസരം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും താരം ആരോപിച്ചു. 

ഓഗസ്റ്റ് ആറിന് അയാള്‍ വീട്ടിലേക്ക് എന്നെ വിളിച്ചു. അപ്പോള്‍ അവിടെ ആഞ്ചാറ് ആളുകളുണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് അയാളെ മസാജ് ചെയ്യാന്‍ പറഞ്ഞു. അത് എന്നെ ഞെട്ടിച്ചു. പക്ഷേ അദ്ദേഹത്തിന്റെ സീനിയോറിറ്റിയെ മാനിച്ച് ഞാന്‍ സമ്മതിച്ചു. രണ്ടോ മൂന്നോ മിനിറ്റ് നേരം അദ്ദേഹത്തെ മസാജ് ചെയ്തു. അതിന് ശേഷം കൈ കഴുകാനായി ഞാന്‍ വാഷ്‌റൂമിലേക്ക് പോയി. അയാള്‍ എന്നെ പിന്തുടര്‍ന്നു വന്നു. എന്നിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അയാളുടെ റൂമിലേക്ക് വിളിച്ചു. എന്നെ കടന്നു പിടിക്കുകയും കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും ശ്രമിക്കുകയും ചെയ്തു. തനിക്ക പോകണം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. രാത്രിയില്‍ അയാള്‍ക്കൊപ്പം കഴിഞ്ഞില്ലെങ്കില്‍ സിനിമയില്‍ അവസരം നല്‍കില്ല എന്നാണ് അയാള്‍ പറഞ്ഞത്. കേറ്റ് ശര്‍മ പറഞ്ഞു. 

ആരോപണം പുറത്തുവന്നതോടെ മറുപടിയുമായി ഗായ് രംഗത്തെത്തി. താന്‍ മീടൂവിനെ പിന്തുണയ്ക്കുന്നുണ്ടെന്നും. എന്നാല്‍ ഇതിനെ അനാവശ്യമായി ഉപയോഗിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിഭാഷകര്‍ ഇത് കൈകാര്യം ചെയ്യും എന്നുമാണ് ഗായ് പറഞ്ഞത്. മീടൂ മൂവ്‌മെന്റ് വന്നതിന് ശേഷം പലപ്രാവശ്യം ഉയര്‍ന്നു കേട്ട പേരാണ് ഗായുടേത്. തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി ഒരു അജ്ഞാത യുവതി രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍