Entertainment

അര്‍ണബ് ഗോസ്വാമിക്കെതിരായ പോസ്റ്റ്; വിമര്‍ശിച്ച ആരാധകന് ചുട്ട മറുപടിനല്‍കി അജു വര്‍ഗീസ് 

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു അജുവിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ണബ് ഗോസ്വാമിക്കെതിരെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റിനെ വിമര്‍ശിച്ച ആരാധകന് ചുട്ട മറിപടി നല്‍കി നടന്‍ അജു വര്‍ഗീസ്. കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു അജുവിന്റെ പോസ്റ്റ്. 

മോനെ ഗോസ്വാമി നീ തീര്‍ന്നു എന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്. അജുവിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 'ഇത്രയും കാലം നിങ്ങളുടെ എല്ലാ സിനിമയും ആദ്യ ഷോയ്ക്ക് തന്നെ കാണാറുണ്ടായിരുന്നു, വല്ലാത്തൊരു ആരാധന ആയിരുന്നു നിങ്ങളോട്, ഇനി അതുണ്ടാവില്ല, ഗുഡ് ബൈ', എന്ന് കമന്റ് ചെയ്ത ആരാധകനാണ് അജു മറുപടി നല്‍കിയത്. 'കേരളത്തെ മറന്നൊരു ആരാധന വേണോ സഹോദരാ?' എന്നായിരുന്നു താരത്തിന്റെ മറുപടി. അജുവിന്റെ മറുപടിക്കും നിരവധിപ്പേരാണ് പിന്തുണ നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ