Entertainment

അലന്‍സിയര്‍, ദിവ്യയോട് മോശമായി പെരുമാറിയതിന് ഞാന്‍ സാക്ഷി: ശീതള്‍ ശ്യാം

സിനിമയുടെ ലൊക്കേഷനില്‍ നടന്‍ അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ശീതള്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ലന്‍സിയര്‍ എന്ന നടന്‍ 'ആഭാസം' സിനിമയുടെ സെറ്റില്‍ വെച്ച് നടി ദിവ്യ ഗോപിനാഥിനോട് മോശമായി പെരുമാറിയത് ശെരിവെച്ച് സിനിമയുടെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെ ചിത്രത്തിലെ നടിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമും രംഗത്തെത്തിയിരിക്കുകയാണ്. 

സിനിമയുടെ ലൊക്കേഷനില്‍ നടന്‍ അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ശീതള്‍ വ്യക്തമാക്കി. ദിവ്യ ഗോപിനാഥിന്റെ മി ടൂ വെളിപ്പെടുത്തലിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

'ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്. ഇവിടുത്തെ മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു'- ശീതള്‍ പറഞ്ഞു.

മാത്രമല്ല, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. 'അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്‌നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല. ദിവ്യ ഇത് തുറന്ന് പറയാന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ'- ശീതള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി