Entertainment

അലറി കരഞ്ഞ് ഷെയിന്‍ നിഗം; അങ്ങനെ അത് അവസാനിച്ചെന്ന് കുറിപ്പ്; വീഡിയോ

ഷെയ്‌നിന്റെ അലര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി വാങ്ങുന്ന താരമാണ് ഷെയിന്‍ നിഗം. അതിനാല്‍ യുവതാരത്തിന് ആരാധകരും ഏറെയാണ്. അവസാനം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് മികച്ച വിജയമായിരുന്നു. ഇപ്പോള്‍ ഇഷ്‌ക് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. ഒരു അലറികരച്ചിലിലൂടെ ഇഷ്‌കിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഷെയിന്‍ നിഗം. സോഷ്യല്‍ മീഡിയയില്‍ അലറിക്കരച്ചില്‍ വീഡിയോ പങ്കുവെച്ചാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ചത്. 

എന്തായാലും ഷെയ്‌നിന്റെ അലര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അലര്‍ച്ച വീക്കനെസ് ആണല്ലെ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. പറവയിലെ അലര്‍ച്ചയിലേക്കാള്‍ മികച്ചതാണെന്ന് ചിലരുടെ അഭിപ്രായം. അലര്‍ച്ചയെ നിങ്ങളെ വെല്ലാന്‍ ആരുമില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. 

ചിത്രത്തിലെ പോസ്റ്ററുകളെല്ലാം ഇതിനോടകം വൈറലായിരുന്നു. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ ലൗ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. രതീശ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT