Entertainment

അല്ലിക്കൊപ്പം കടലിൽ കളിക്കുന്ന പൃഥ്വിരാജ്, മനോഹര നിമിഷം പങ്കുവെച്ച് സുപ്രിയ

കഴിഞ്ഞ ദിവസം വാ​ഗമണിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടുജീവിതം ചിത്രീകരണം കഴിഞ്ഞ് ജോർദാനിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഭാര്യ സുപ്രിയയ്ക്കും മകൾ അല്ലിക്കുമൊപ്പം ആഘോഷത്തിലാണ് പൃഥ്വിരാജ്. ഇപ്പോൾ മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷം പങ്കുവെക്കുകയാണ് താരം. അല്ലിക്കൊപ്പം കടലിൽ കളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും. കഴിഞ്ഞ ദിവസം വാ​ഗമണിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ടിൽ കടലിൽ കളിക്കുകയാണ് അല്ലി. മാസ്കും കൂളിങ് ​ഗ്ലാസും അണിഞ്ഞ് മകളുടെ അടുത്തു നിൽക്കുന്ന പൃഥ്വിരാജിനെയും ചിത്രത്തിൽ കാണാം. സുപ്രിയയാണ് ഡാഡയുടേയും അല്ലിയുടേയും മനോഹര നിമിഷം പകർത്തിയത്. സൺഡേ ഫൺഡേ എന്ന അടിക്കുറിപ്പിൽ സുപ്രിയയാണ് ചിത്രം പങ്കുവെച്ചത്. തുടർന്ന പൃഥ്വിരാജ് ഇത് റീപോസ്റ്റ് ചെയ്യുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന