Entertainment

അല്ലു അര്‍ജ്ജുന്‍? അത് ആരാണെന്ന് ഷക്കില; മറുപടിയുമായി ആരാധകര്‍

സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ താരം അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് അല്ലു അര്‍ജുന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷക്കീല പറഞ്ഞത്. അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചു.

മഹേഷ് ബാബു സഹോദരനെ പോലെയാണെന്ന് ഷക്കീലയുടെ മറുപടി. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. എന്നാല്‍ അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല മറുപടി പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താരത്തിന്റെ മറുപടിക്കെതിരെ അല്ലു ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മഹേഷ് ബാബു ആരാധകര്‍ താരത്തെ പിന്തുണച്ചും രംഗത്തെത്തി. എന്നാല്‍ ഷക്കീലയെ പിന്തുണച്ചും ട്വീറ്റുകളുണ്ട്. ഷക്കീല തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വാദം. തെലുങ്കു സിനിമ മേഖലയുമായി ഷക്കീലയ്ക്ക് അടുത്ത ബന്ധം ഇല്ലാത്തതിനാലാകാം അവര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു