Entertainment

'അവന്‍ ആരാണെന്ന് വൈകാതെ നിങ്ങള്‍ അറിയും';  അന്ന് വിജയ് സേതുപതിയെക്കുറിച്ച് സുബ്ബരാജ് പറഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റെടുത്ത് ആരാധകര്‍

സേതുപതിയെക്കുറിച്ചുള്ള സുബ്ബരാജിന്റെ വാക്കുകള്‍ കേട്ട് അദ്ദേഹം ജോത്സ്യനാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് തമിഴ് നടന്‍ വിജയ് സേതുപതി. വിക്രം വേദയ്ക്ക് പിന്നാലെ 96 ഉും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ താരത്തിന്റെ പ്രേക്ഷക സ്വീകാര്യത കുത്തനെ ഉയര്‍ന്നു. എട്ട് വര്‍ഷം മുന്‍പ് തന്‍മേര്‍ക്ക് പറവകാട്ര് എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. അന്ന് വിജയ് സേതുപതിയെക്കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സേതുപതിയെക്കുറിച്ചുള്ള സുബ്ബരാജിന്റെ വാക്കുകള്‍ കേട്ട് അദ്ദേഹം ജോത്സ്യനാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

''തെന്‍മെര്‍ക്ക് പറവ കാട്ര് നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു. ആശംസകള്‍ വിജയ്.'' എന്നു പറഞ്ഞാണ് 2010 ഡിസംബര്‍ 23 ന് കാര്‍ത്തിക് സുബ്ബരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ആരാണ് വിജയ് സേതുപതി എന്ന് ചോദിച്ചുകൊണ്ട് ഒരാള്‍ കമന്റിട്ടു. ഇതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''അവന്‍ ആരാണെന്ന് നിങ്ങളത് വൈകാതെ അറിയും'' 

എന്തായാലും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ പിസ്സയിലൂടെയാണ് വിജയ് സേതുപതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കാര്‍ത്തികും വിജയും ഒന്നിച്ച  വലിയ ഇരൈവി, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു. ജിഗര്‍തണ്ടയില്‍ അതിഥിവേഷത്തിലെത്തിയാണ് വിജയ് കയ്യടി വാങ്ങിയത്.

വീണ്ടും മറ്റൊരു ചിത്രത്തിലൂടെ ഒന്നിക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതിയും കാര്‍ത്തിക് സുബ്ബരാജും. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് സേതുപതി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം