Entertainment

'അവന് എന്നേക്കാൾ 15 വയസ് പ്രായം കുറവാണെന്ന് ആദ്യം അറിയില്ലായിരുന്നു'; കാമുകനെക്കുറിച്ച് സുസ്മിത സെൻ

റോഹ്മാനോട് താൻ പ്രായം ചോദിച്ചെങ്കിലും അത് പറയാൻ തയാറായില്ല എന്നാണ് സുസ്മിത പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് ആഘോഷമാക്കുന്ന പ്രണയമാണ് സൂപ്പർതാരം സുസ്മിത സെന്നിന്റെ തന്നേക്കാൾ 15  വയസ് പ്രായം കുറഞ്ഞ റോഹ്മാൻ ഷോവലാണ് താരത്തിന്റെ കാമുകൻ. ഇതിനെ തുടർന്ന് സുസ്മിത നിരവധി ​ഗോസിപ്പ് കോളങ്ങളിലും ഇടംനേടിയിരുന്നു. എന്നാൽ ഈ പ്രായവ്യത്യാസത്തെക്കുറിച്ച് ആദ്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുസ്മിത പറയുന്നത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

റോഹ്മാനോട് താൻ പ്രായം ചോദിച്ചെങ്കിലും അത് പറയാൻ തയാറായില്ല എന്നാണ് സുസ്മിത പറയുന്നത്. "എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ? എന്നെല്ലാം. അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് റോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവൻ മറുപടി നൽകാതിരുന്നത്. ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് ’’ സുസ്മിത പറഞ്ഞു.

44 കാരിയായ സുസ്മിതയും 29 കാരനായ റോഹ്മാനും ഒന്നര വർഷത്തോളമായി പ്രണയത്തിലാണ്. സുസ്മിതയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് റോഹ്മാൻ താമസിക്കുന്നത്. എല്ലാവരും ഒന്നിച്ചുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു.  ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ പുഞ്ചിരിയോടെയാണ് നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT