Entertainment

'അവന് എന്റെ അത്ര ഗ്ലാമറില്ല, എന്റത്ര പ്രായവുമില്ല': സ്വന്തം മകന്റെ മൂന്ന് കുറവുകള്‍ തുറന്ന് പറഞ്ഞ് ലാല്‍

ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞ ചില ഉത്തരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

സകരമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത് മലയാളികളുടെ മനസില്‍ ഇടംനേടിയ നടനാണ് ലാല്‍. സംവിധായകനായാണ് തുടക്കമെങ്കിലും നടന്റെ റോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്. നായകന്‍, വില്ലന്‍, കൊമേഡിയന്‍ തുടങ്ങി ഏതു വേഷവുമാകട്ടെ ലാല്‍ അത് മികച്ച രീതിയില്‍ അവതരിപ്പിക്കും. 

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരം. തന്റെ കുടുംബവിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞ ചില ഉത്തരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മകനായ ജീന്‍ പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാന്‍ ലാലിനോട് ഒരാള്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

അവന്‍ എന്റെ അത്ര ഗ്ലാമറല്ല, അവന് എന്റയത്ര വയസില്ല, അവന് എന്നെ പോലെ ജീന്‍ എന്നു പേരുളള മിടുക്കനായ മോനില്ല എന്നിങ്ങനെയായിരുന്നു നടന്റെ മൂന്ന് ഉത്തരങ്ങള്‍. ഹോളിവുഡില്‍ വില്ലനായിക്കൂടെ എന്ന ചോദ്യത്തിന് വരുന്ന റോളുകളെല്ലാം ഹീറോ ആണെന്നാണ് മറുപടി. 

എത്ര വയസായി എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ദുല്‍ഖറിനെക്കാലും സ്വല്‍പം കൂടുതലാണെന്ന രസകരമായ മറുപടിയാണ് ലാല്‍ നല്‍കിയത്. എന്തായാവും ലാലിന്റെ ഉത്തരം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ വൈറലായിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT