Entertainment

'അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്, പിന്നെ എങ്ങനെയാണ് ബലാത്സംഗം നടക്കുന്നത്'; സീനത്ത് അമന്റെ പരാതിക്കെതിരേ വ്യവസായിയുടെ അഭിഭാഷകന്‍

പരാതിക്കാരിക്ക് സ്വാധീനമുണ്ടെങ്കില്‍ കേസില്‍ എന്തും നടക്കും 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബോളിവുഡ് നടി സീനത്ത് അമന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുംബൈ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വ്യവസായി അമന്‍ ഖന്നയ്‌ക്കെരിരേ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അയാളുടെ അഭിഭാഷകന്‍.

തന്റെ കക്ഷിയും സീനത്ത് അമനും ഭാര്യാഭര്‍ത്താക്കന്മാരാണെന്നും അതിനാല്‍ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നുമാണ് അഭിഭാഷകന്‍ കിഷോര്‍ ഗയ്ക്വാഡ് പറയുന്നത്. ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാരിക്ക് സ്വാധീനമുണ്ടെങ്കില്‍ കേസില്‍ എന്തും നടക്കുമെന്നും കിഷോര്‍ കുറ്റപ്പെടുത്തി. 

സീനത്തിന്റെ പരാതിയില്‍ വ്യാഴാഴ്ചയാണ് അമന്‍ ഖന്നയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുന്‍പും ഇയാള്‍ക്കെതിരേ സീനത്ത് പരാതി നല്‍കിയിരുന്നു. സീനത്ത് അമനും കുറ്റാരോപിതനും തമ്മില്‍ അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് ഇരുവരും അകന്നു. സീനത്തിനെ അയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി